പെട്രോളിയം, പ്രകൃതി വാതക ഖനന മേഖലയിൽ 100% വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ

പെട്രോളിയം, പ്രകൃതി വാതക ഖനന മേഖലയിൽ 100% വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ. പ്രത്യേക അനുമതിയില്ലാതെ 100% നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാൻ കേന്ദ്രനീക്കം. രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനിടെയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വിദേശ കുത്തകകൾക്ക് തീറെഴുതികൊടുക്കാനുള്ള കേന്ദ്രനീക്കം.

രാജ്യത്ത് ഇന്ധന വില കുത്തിച്ചുയരുന്നതിനിടെയാണ് പെട്രോളിയം, പ്രകൃതി വാതക പൊതുമേഖലാ കമ്പനികളിൽ പ്രത്യേക അനുമതിയില്ലാതെ 100% നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‌ കേന്ദ്രസർക്കാര്‍ അനുമതി നൽകാനൊരുങ്ങുന്നത് . ഇതിനായി വാണിജ്യമന്ത്രാലയം മന്ത്രിസഭാ കുറിപ്പ്‌ തയ്യാറാക്കി. ഇതിനു മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ വൻകിട എണ്ണ ശുദ്ധീകരണശാലകളും ഒഎൻജിസി ഉൾപ്പെടെയുള്ള പെട്രോളിയം, പ്രകൃതി വാതക ഖനന മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളും വിദേശ കുത്തകകളുടെ കൈകളിലെത്തും.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ കമ്പനിയായ ഭാരത്‌ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സ്വകാര്യവൽക്കരണത്തിനും കമ്പനി വിദേശസ്ഥാപനത്തിന്റെ നിയന്ത്രണത്തിലാകുന്നതിനും പുതിയ നയം വഴിയൊരുക്കും.

ബിപിസിഎല്ലിൽ കേന്ദ്രസർക്കാരിനുള്ള 52.98 ശതമാനം ഓഹരിയും വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇതു വാങ്ങാൻ ബഹുരാഷ്ട്ര കമ്പനിയായ വേദാന്ത അടക്കം മൂന്ന്‌ കമ്പനി താൽപര്യപത്രം നൽകിയിട്ടുണ്ട്‌. നിലവിൽ പൊതുമേഖല എണ്ണക്കമ്പനികളിൽ 49 ശതമാനംവരെ ഓഹരികളിൽ മാത്രമാണ്‌ പ്രത്യേക അനുമതിയില്ലാതെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News