സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി.അനിശ്ചിതത്വം അല്ല വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുക ആണ് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നിലവിൽ പത്താം ക്ലാസ്സ് പരീക്ഷാ മാർക്കും പതിനൊന്നാം ക്ലാസ് പരീക്ഷാ മാർക്കും 12-ാം ക്ലാസ് പ്രീബോർഡ് പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും ഇന്റേണൽ മാർക്കും അടിസ്ഥാനമാക്കിയാണ് സി ബി എസ് ഇ 12-ാം ക്ലാസ് മാർക്ക്‌ നിർണയം.

അതേ സമയം 6 വർഷത്തെ മാർക്കുകൾ പരിഗണിച്ചാണ് ഐ സി എസ് ഇ മൂല്യനിർണയം.സി ബി എസ് ഇ ,ഐ സി എസ് ഇ എന്നിവയ്ക്ക് ഒരേ മാനദണ്ഡങ്ങൾ വേണമെന്ന് ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.ഹർജികൾ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News