രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; കേന്ദ്രത്തിന്‍റെ പുതുക്കിയ വാക്സിന്‍ നയം ഇന്ന് മുതല്‍ 

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. 88 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 53,256 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1422 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്തെ പ്രതിവാര മരണ നിരക്കുകള്‍ കുത്തനെ കുറയുന്നു. കേന്ദ്രത്തിന്റെ പുതുക്കിയ വാക്സിന്‍ നയം ഇന്ന് മുതല്‍ നിലവില്‍ വരും.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ഇന്നലെ 53,256 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 88 ദിവസത്തിന് ശേഷമാണ് രാജ്യത്ത് പ്രതിദിന കണക്കുകള്‍ 55000 ത്തില്‍ കുറയുന്നത്. 1422 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയാണ്, നിലവില്‍ ഇത് 3.32 ശതമാനമാണ്. രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 3.83% മാണ്. തുടര്‍ച്ചയായ 14 ആം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി. ഇന്നലെ 78,190 പേര്‍ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 7,02,887 ആയി കുറഞ്ഞു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത് ഇന്ന് മുതല്‍ പുതിയ വാക്‌സിന്‍ നയം നിലവില്‍ വരും. വാക്‌സിന്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആകെ വാക്‌സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയും. ബാക്കി 25 ശതമാനം സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാനാകും. സംസ്ഥാനങ്ങളിലെ, ജനസംഖ്യ ,രോഗവ്യാപനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും നല്‍കുന്ന വാക്‌സിന്റെ അളവ് തീരുമാനിക്കുക.

കൊവിഡ് മരണനിരക്കില്‍ കുത്തനെ കുറവാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. രാജ്യത്തെ, മരണങ്ങള്‍ കഴിഞ്ഞ ഏഴു ദിവസങ്ങളെ അപേക്ഷിച്ച് 45% കുറഞ്ഞു വെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 14 മുതല്‍ 20 വരെ 14,000ത്തില്‍ താഴെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ 9 ആഴ്ചക്കിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് മരണനിരക്കാണിത്. രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 28 കോടി കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News