ADVERTISEMENT
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ, കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി ഉടൻ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി. അന്താരാഷ്ട്ര യോഗ ദിനത്തിൽ എസ് സി ഇ ആർ ടി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആദ്യത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണം ഡൽഹിയിൽ അരങ്ങേറിയപ്പോള്‍ ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തു എന്ന റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ശാരീരിക അകലം പാലിക്കേണ്ട പ്രത്യേക സാഹചര്യമാണ് നിലവിൽ ഉള്ളത്. അതുകൊണ്ട് സ്വന്തം വീടുകളില്‍ തന്നെ പ്രത്യേക സ്ഥലത്ത് യോഗ അഭ്യസിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്. ഈ മഹാമാരിക്കാലത്ത് രോഗപ്രതിരോധം തന്നെയാണ് ഏറ്റവും വലിയ മരുന്ന്.
കൊവിഡ് പ്രോട്ടോകോൾ അംഗീകരിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ അച്ചടക്കം പാലിക്കുവാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രി വി ശിവൻകുട്ടി ഓർമ്മിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.