പശുക്കടത്ത് നടത്തിയെന്ന് ആരോപണം; പട്ടാപ്പകൽ മൂന്ന് പേരെ അടിച്ച് കൊന്നു

പശുക്കടത്ത് ആരോപിച്ച് ത്രിപുരയിൽ മൂന്ന് പേരെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഗർത്തലയിലേക്ക് കാലികളുമായി പോവുകയായിരുന്ന സയ്യിദ് ഹുസൈൻ (30), ബിലാൽ മിയാഹ് (28), സൈഫുൽ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച പുലർച്ചെ കാലികളെ കൊണ്ടുപോകുന്ന വിവരം അറിഞ്ഞെത്തിയ അ​ഗ​ർ​ത​ല​യി​ലേയ്​ക്ക്​ അ​ഞ്ച്​ ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ ട്ര​ക്കിനെ ​ അ​ക്ര​മി​ക്കുകയായിരുന്നുവെന്ന് ​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ കി​ര​ൺ കു​മാ​ർ പ​റ​ഞ്ഞു. സയ്യിദിനെയും ബിലാലിനെയും അവിടെ വച്ച് തന്നെ അക്രമികൾ മർദ്ദിച്ചെങ്കിലും സൈഫുൽ ഇസ്ലാം ഓടി രക്ഷപ്പെട്ടു.

എന്നാൽ, അല്പം അകലെ വച്ച് സൈഫുലിനെയും അക്രമികൾ പിടികൂടി. ഇവരെ പിന്നീട് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് അഗർത്തല ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും മൂവരും മരണപ്പെട്ടിരുന്നു. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News