‘ബി യുവര്‍ ഓണ്‍ വണ്ടര്‍ വുമണ്‍’ ഹോളിവുഡ് സ്‌റ്റൈലിലുള്ള മഞ്ജു വാര്യര്‍ ചിത്രം ഏറ്റെടുത്ത് ആരാധകരും താരങ്ങളും

സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍. ലുക്കിന്റെ കാര്യത്തില്‍ ഹോ ഒരു രക്ഷയില്ലെന്നാണ് താരം അടുത്തിടെയായി സോഷ്യല്‍മീഡിയയിലുള്‍പ്പെടെ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറഞ്ഞിട്ടുള്ളത്. ഉണ്ണിമായ, അഞ്ജലി, മായ, ശ്രീബാല ഐ.പി.എസ്, നിരുപമ തുടങ്ങി ചതുര്‍മുഖത്തിലെ തേജസ്വിനി വരെ എത്തി നില്‍ക്കുന്നു മഞ്ജു മലയാളത്തിന് സമ്മാനിച്ച കഥാപാത്രങ്ങളുടെ നീണ്ട നിര. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ മഞ്ജു പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രത്തിന് കമന്റുകളുടെ പൂരമാണ്.

‘ബി യുവര്‍ ഓണ്‍ വണ്ടര്‍ വുമണ്‍’ എന്ന് കുറിച്ചാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്, കില്ലര്‍ ബ്യൂട്ടി എന്നുള്‍പ്പെടെ പലരും ചിത്രത്തിന് താഴെ കമന്റുകള്‍ പങ്കുവെച്ചിട്ടുമുണ്ട്

മഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹാഫ് പാവാടയും ഷര്‍ട്ടും ധരിച്ചുള്ള മഞ്ജുവിന്റെ ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രായഭേദമെന്യേ ഏവരും ഈ ചിത്രം ആഘോഷമാക്കുകയുണ്ടായി.

അതിന് പിന്നാലെയാണിപ്പോള്‍ ഈ പുതിയ ചിത്രം. ഹോളിവുഡ് സ്‌റ്റൈലിലുള്ള ഈ ചിത്രം ആരാധകരും താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ കമന്റുമായി എത്തിയിട്ടുണ്ട്. അമ്പോ എന്നാണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ കമന്റ്. പൊളി എന്ന് കുഞ്ചാക്കോ ബോബനും ദൈവമേ ഇതെങ്ങനെയെന്ന് ദീപ്തി സതിയും അടിപൊളിയെന്ന് സൗബിനും അരേ വാ എന്ന് ഗായത്രി സുരേഷും ഉള്‍പ്പെടെ പലരും കമന്റ് ചെയ്തിട്ടുണ്ട്. കില്ലിങ് ലുക്ക് എന്നാണ് നിരവധി ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, കയറ്റം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട്, ലളിതം സുന്ദരം, മേരി ആവാസ് സുനോ തുടങ്ങി നിരവധി സിനിമകളാണ് ഇനി മഞ്ജുവിന്റേതായി പുറത്തിറങ്ങാനായിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here