ആരാധകരില്‍ ആകാംക്ഷ നിറച്ച് ‘കോള്‍ഡ് കേസിന്റെ ട്രെയിലര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം

പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന കോള്‍ഡ് കേസിന്റെ ട്രെയിലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. ഹൊററും ഇന്‍വെസ്റ്റിഗേഷനും ഒന്നിക്കുന്ന ത്രില്ലറാണിത്. സങ്കീര്‍ണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോള്‍ഡ് കേസ്.

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമര്‍ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ എ.സി.പി സത്യജിത്തിനെയാണ് പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജയായി അദിതി ബാലനും എത്തുന്നു.

ഛായാഗ്രാഹകന്‍ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ്, ആന്റ്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂണ്‍ 30 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ ഗ്ലോബല്‍ പ്രീമിയര്‍ ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News