കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി.
ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം.

നഷ്ടപരിഹാരം നല്‍കാന്‍ മറ്റ് പദ്ധതികള്‍ രൂപീകരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ആറിയിച്ചു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്. അതേസമയം, മരണ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ കൃത്യമായ സംവിധാനമുണ്ടാകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി അറിയിച്ചു.

കൊവിഡ് കാരണമുള്ള മരണമാണെങ്കില്‍ അക്കാര്യം മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാകണമെന്നും തെറ്റായ മരണസര്‍ട്ടിഫിക്കറ്റാണെങ്കില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News