രാമനാട്ടുകര അപകടം; യാത്രാ സംഘം സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവർ

രാമനാട്ടുകര അപകടത്തിൽ യാത്രാ സംഘം സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരെന്ന് റിപ്പോർട്ട്.സ്വർണ കടത്തിനായി TDY എന്ന വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഇടനിലക്കാരായി പ്രവർത്തിക്കുന്നത്.15 വണ്ടികൾ അടങ്ങിയ സംഘമാണ് ഈ ഗ്രൂപ്പിലുള്ളത്.

ആക്സിഡൻ്റ് കേസ് ഫറോക്ക് പൊലീസ് അന്വേഷിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹതകൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കും.

ഇന്ന് പുലർച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേർ മരിച്ചത് . രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു.

തുടർന്ന് രാമനാട്ടുകര അപകടത്തിൽ ദുരുഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് പറഞ്ഞു. മൂന്ന് വാഹനങ്ങളിൽ ഒരുമിച്ച് എയർപോർട്ടിൽ എത്തിയത് 15 അംഗ സംഘമായിരുന്നുവെന്നും ഇതിൽ 6 പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here