പിഷാരടി എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കി:റിമി ടോമി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് റിമി ടോമിയും രമേഷ് പിഷാരടിയും.കൈരളി ടിവിയുടെ ഡും ഡും പിപ്പിപ്പീ എന്ന പരിപാടിയിലൂടെയാണ് റിമിയെ പ്രേക്ഷകർ ആദ്യം കാണുന്നത്.പിന്നീട് 2002 ൽ പുറത്തിറങ്ങിയ മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് റിമി പിന്നണി ഗാനരംഗത്ത് എത്തുന്നത്. ആദ്യഗാനം തന്നെ സൂപ്പർ ഹിറ്റായിരുന്നു. അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി.

ടെലിവിഷനിൽ സ്റ്റാറായ ശേഷമാണ് രമേഷ്പിഷാരടിയും സിനിമയിൽ എത്തുന്നത് . പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവർണ്ണ തത്ത. പിഷാരടിയുടെ അടുത്ത സുഹത്തുക്കളായിരുന്നു പഞ്ചവർണ്ണതത്തിയിൽ അഭിനയിച്ചത്. ചിത്രത്തിൽ നിന്ന് പിഷാരടി എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നായിരുന്നു റിമിയുടെ ചോദ്യം.കൈരളി ടി വിയുടെ ജെ ബി ജംഗ്‌ഷനിലാണ് പിഷാരടിയോട് റിമി ഈ ചോദ്യം ചോദിച്ചത് അടുത്ത സുഹൃത്തുക്കളായത് കൊണ്ട് തന്നെ വളരെ രസകരമായിട്ടാണ് റിമി പിഷാരടിയോട് ഈ ചോദ്യം ചോദിച്ചത്.ഉത്തരവും അങ്ങനെ തന്നെയായിരുന്നു.

പിഷാരടി ആദ്യമായി ഒരു സിനിമ ചെയ്തപ്പോൾ വേണ്ടപ്പെട്ടവരെയെല്ലാവരേയും ഉൾപ്പെടുത്തി. എന്തുകൊണ്ട് എന്നെ ഒഴിവാക്കി. ഞാൻ വേണ്ടപ്പെട്ടവൾ അല്ലായിരുന്നോ. ഇത്രമാത്രം വിദ്വേഷം തോന്നാൻ കാരണമെന്താണെന്നായിരുന്നു റിമിയുടെ ചോദ്യം. രസകരമായാണ് റിമിയുടെ ചോദ്യത്തിന് ഏറെ രസകരമായിട്ടായിരുന്നു പിഷാരടി മറുപടി നൽകിയത്

പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ…നമ്മുടെ ചിത്രത്തിൽ ആകെ നാല് വരി മാത്രമാണ് ഫീമെയ്ൽ പാട്ടായിട്ട ള്ളത്‌ ഉള്ളത്. ബാക്കിയെല്ലാം മെയിൽ ഗാനങ്ങളാണ്. ആ നാല് വരി പാടിയിരിക്കുന്നത് ജ്യോത്സ്നയാണ്. അനുശ്രീ ചെയ്യുന്ന ക്യാരക്ടറിന് വേണ്ടിയാണ് ജ്യോത്സ്ന ഗാനം ആലപിച്ചിരിക്കുന്നത്. അനുശ്രിയുടെ ടോണിനോട് സാമ്യം തോന്നിയത് ജ്യോത്സ്നയെ ആണ്. അതുകെണ്ടാണ് ജ്യോത്സ്നയെ കൊണ്ട് പാടിച്ചത്; പിഷാരടി പറഞ്ഞു.

കൂടാതെ റിമിയെ തുമ്പി എന്ന് വിളിക്കുന്നതിന് പിന്നിലെ കഥയും താരം വെളിപ്പെടുത്തി. റിമി തന്നെയാണ് അഭിമുഖത്തിൽ തുമ്പി എന്ന പേരിനെ കുറിച്ച് വെളിപ്പെടുത്തിയത്. തുമ്പിയ്ക്ക് വെറുതെ ഇരിക്കുന്ന പരിപാടിയില്ല. തുമ്പിയ്ക്ക് പറന്ന് നടക്കുന്ന പരിപാടിയാണ്. അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് കൂടാതെ തനിക്ക് റിമി ടോമിയെ അനുകരിക്കാൻ തോന്നാറുണ്ടെന്നും

പിഷാരടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News