കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചാർജ് വർദ്ധനവ് പരിഗണിക്കുന്നില്ല; ആൻ്റണി രാജു

കെ എസ് ആർ ടി സി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചാർജ് വർദ്ധനവ് പരിഗണിക്കുന്നില്ലെന്ന് മന്ത്രി ആൻ്റണി രാജു. ശമ്പള പരിഷ്കരണത്തിൻ്റെ ചർച്ച ആരംഭിക്കുകയാണെന്നും ട്രേഡ് യൂണിയനുകൾ സഹകരിച്ചാൽ ഉടൻ കരാർ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.അടുത്ത മാസം മുതൽ നടപ്പാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയെന്നും പെൻഷൻ മുടങ്ങാതെ നൽകാൻ കഴിയു മെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍എന്‍ജി ബസ് സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ പകല്‍ 12ന് ആദ്യ സര്‍വീസ് മന്ത്രി ആന്റണി രാജു ഫ്ലാഗ്‌ഓഫ് ചെയ്യും.കെഎസ്‌ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ എല്‍എന്‍ജിയിലേക്കും സിഎന്‍ജിയിലേക്കും മാറ്റുന്നത് പുരോഗമിക്കുകയാണ്. 400 ഡീസല്‍ ബസിനെ എല്‍എന്‍ജിയിലേക്ക് മാറ്റാന്‍ ഉത്തരവായിട്ടുണ്ട്.

പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ രണ്ട് എല്‍എന്‍ജി ബസ് മൂന്ന് മാസത്തേക്ക് കെഎസ്‌ആര്‍ടിസിക്ക് നല്‍കും. ഇതിനുള്ളില്‍ ബസിന്റെ സാങ്കേതിക, സാമ്പത്തിക സാധ്യതാപഠനം നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡ്രൈവര്‍, മെയിന്റനന്‍സ് വിഭാഗം എന്നിവരുടെ അഭിപ്രായവും ശേഖരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News