പാര്‍വതി-ജയറാം ബന്ധം പിടിക്കപ്പെട്ടത് ഇങ്ങനെയാണ് : ശ്രീനിവാസന്‍

മലയാളികളുടെ പ്രിയപ്പെട്ട പ്രണയ ജോഡികളിലൊന്നാണ് പാര്‍വതി-ജയറാം ദമ്പതികള്‍. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.കമൽ അടക്കം ഒട്ടേറെ സഹപ്രവർത്തകർ പല അഭിമുഖങ്ങളിലും ഇവരുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ ജയറാം -പാർവതി പ്രണയത്തെക്കുറിച്ച് ശ്രീനിവാസൻ പറയുന്നത് രസകരമാണ്.

“ജയറാമും പാര്‍വതിയും തമ്മില്‍ പ്രണയമുണ്ടോ എന്ന് ആളുകള്‍ സംശയിക്കുകയും പറയുകയും ചെയ്യുന്ന കാലം. രണ്ടാളും ഭാര്യ-ഭര്‍ത്താക്കന്‍മാരായി അഭിനയിച്ച ചിത്രമായിരുന്നു തലയണമന്ത്രം.അപ്പോള്‍ ആളുകളൊക്കെ ഇങ്ങനെ നോക്കുന്നുണ്ട്, ഇവര്‍ സെറ്റില്‍ വരുമ്പോള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നൊക്കെ. അതൊക്കെ കണ്ടുപിടിക്കാന്‍ ചില സി.ഐ.ഡികളൊക്കെ നടക്കുന്ന കാലം).

ഒരു ദിവസം സത്യന്‍ അന്തിക്കാട് എന്നോട് പറഞ്ഞു. അവര്‍ അതികഠിനമായ പ്രണയത്തിലാണ്. എങ്ങനെ മനസ്സിലായി എന്ന് ഞാന്‍ ചോദിച്ചു.അപ്പോള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. മറ്റൊന്നുമല്ല . അവര്‍ തമ്മില്‍ ഒന്ന് സംസാരിക്കുന്നത് പോലുമില്ല. അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്.”അത് ശരിയുമായിരിക്കുന്നു.

തലയിണമന്ത്രത്തിൽ ഞാനും പാർവതിയും തമ്മിൽ കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ടായിരുന്നു.പക്ഷെ പാർവതി അറിയിച്ചു അങ്ങനെ കെട്ടിപ്പിടിക്കാൻ ബുദ്ധിമുട്ടാണെന്ന്.പിന്നെയാണ് മനസിലായത് പാർവതി ഇനി ജയറാമിനെ മാത്രമേ കെട്ടിപ്പിടിക്കൂവെന്ന തീരുമാനത്തിലായിരുന്നു എന്ന് എനിക്ക് പിന്നെയാണ് മനസിലായത്”  എന്നാണ് ശ്രീനിവാസൻ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News