മോഹൻലാൽ ആകാൻ വേണ്ടി ഞാൻ ചെയ്തത്:ജഗദീഷ്

മോഹൻലാൽ ആകാൻ വേണ്ടി ഞാൻ ചെയ്തത് :ജഗദീഷ്

മോഹന്‍ലാലും ജഗദീഷും ഒരുമിച്ച് അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ വിജയമായിട്ടുണ്ട്.ഏയ് ഓട്ടോ ,വന്ദനമടക്കമുള്ള ചിത്രങ്ങൾ ഉദാഹരണമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിനെ കണ്ട അനുഭവം തുറന്നു പറയുകയാണ് ജെ.ബി ജങ്ഷനില്‍ ജഗദീഷ്.

ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് ഒരു ദിവസം മോഹന്‍ലാല്‍ ആകാശവാണിയിലേക്ക് വന്നു. അന്ന് ഞാന്‍ ആകാശവാണിയിലാണ് ജോലി ചെയ്തിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് ശങ്കറിന് ശബ്ദം കൊടുക്കാന്‍ ആകാശവാണിയില്‍ നിന്ന് ആളെ തിരഞ്ഞ് വന്നതായിരുന്നു മോഹന്‍ലാല്‍.

സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ ഒരു നടനെ കാണുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം നല്ല സന്തോഷം തോന്നി.ആദ്യത്തെ സിനിമ  എങ്ങനെയുണ്ടായിരുന്നു എന്നൊക്കെ ചോദിച്ചപ്പോൾ നന്നായിരുന്നുവെന്ന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു,’

നവോദയുടെ അടുത്ത ചിത്രത്തില്‍ താരങ്ങളെ തേടിയപ്പോള്‍ മോഹൻലാൽ ആകാൻ വേണ്ടി കുറെ ഫോട്ടോയൊക്കെ അയച്ചു .ലാൽ ആകാൻ വേണ്ടി ചില ചിത്രങ്ങളൊക്കെ എടുത്തയച്ചിരുന്നുഅങ്ങനെ സിനിമയില്‍ ഒന്നരസീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായി  അഭിനയിച്ചുവെന്നും ജഗദീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News