ഇന്ധന വിലവര്‍ധനവ്; അതിസമ്പന്നര്‍ക്ക് നികുതിയിളവുകള്‍, സാധാരണക്കാര്‍ക്ക് ഇരുട്ടടി

ഇന്ധന വിലവര്‍ധനവ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുമ്പോള്‍ അതിസമ്പന്നര്‍ക്ക് ലഭിക്കുന്നത് നികുതിയിളവുകള്‍. കോര്‍പ്പറേറ്റ് നികുതിയില്‍ ഗണ്യമായ കുറവ് വരുത്തിയതിലൂടെ കേന്ദ്രസര്‍ക്കാറിന് നഷ്ടം 1.45 ലക്ഷം കോടി രൂപയാണ്. 34 ശാതമാനത്തോളമായിരുന്ന കോര്‍പ്പറേറ്റ് ടാക്സ് നിലവില്‍ 25 ശതമാനം മാത്രം. അതേസമയം, ഇന്ധനവില വര്‍ധനവിലൂടെ ഈ നഷ്ടം നികത്താന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ സാധാരണക്കാരന്റെ ബജറ്റാണ് താളം തെറ്റുന്നത്.

2014ല്‍ മോദി സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലേറുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് എക്‌സൈസ് നികുതിയായി ലഭിച്ചിരുന്നത് 9.48 രൂപയാണ്. എന്നാല്‍ നിലവില്‍ 30.9 രൂപയാണ് കേന്ദ്രത്തിന് ലഭിക്കുന്ന എക്‌സൈസ് നികുതി. 2014ല്‍ ഒരു ലിറ്റര്‍ ഡീസലില്‍നിന്ന് കേന്ദ്രത്തിന് 3.56 രൂപയാണ് ലഭിച്ചിരുന്നത്.

നിലവില്‍ അത് 31.8 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പെട്രോളിന്റെ എക്‌സൈസ് നികുതിയില്‍ 206% വര്‍ധനയാണ് കേന്ദ്രം വരുത്തിയത്. ഡീസലിന്റെ നികുതിയില്‍ വരുത്തിയ വര്‍ധന 377 ശതമാനമാണ്. 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ പെട്രോള്‍, ഡീസല്‍ വില്‍പനയിലൂടെ സര്‍ക്കാരിനു ലഭിച്ച നികുതി വരുമാനം 2.94 ലക്ഷം കോടി രൂപയാണ്.

അതേസമയം, രാജ്യത്തെ അതിസമ്പന്നര്‍ക്കു ചുമത്തുന്ന കോര്‍പറേറ്റ് നികുതി 2015ല്‍ 34.61% മായിരുന്നു നിലവിലെ ടാക്‌സ് 25.17%മായി കുറഞ്ഞു. കോര്‍പറേറ്റ് ടാക്‌സ് കുറച്ചതുവഴി വര്‍ഷം 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.

കോര്‍പറേറ്റ് ടാക്‌സ് പോലുള്ള പ്രത്യക്ഷ നികുതിയില്‍നിന്നുള്ള വരുമാനം 201920 കാലയയളവില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 5.2% ആയിരുന്നത് 2020-2021 ആയപ്പോഴേക്കും 4.7% ആയി കുറഞ്ഞു. ഇതേ കാലയളവില്‍ പെട്രോളിയം ഉല്‍പന്നങ്ങളടക്കമുള്ളവയുടെ വില്‍പനയില്‍നിന്ന് ലഭിക്കുന്ന പരോക്ഷ നികുതി ജിഡിപിയുടെ 4.7ശതമാനത്തില്‍നിന്ന് 5.1 ശതമാനമായി കൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News