
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം തുടരുകയാണ്. മത്സരം മൂന്ന് ദിനം പൂര്‍ത്തിയാകുമ്ബോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള കാര്യമായ അവസരം ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് വെറും 217 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിതും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നല്‍കി. സ്‌കോര്‍ ബോര്‍ഡില്‍ 63 റണ്‍സ് ചേര്‍ത്താണ് ഇരുവരും മടങ്ങിയത്.
കോഹ്ലിയും രഹാനെയും ചേര്‍ന്ന് പതിയെ സ്‌കോര്‍ മുന്നോട് ചലിപ്പിച്ചെങ്കിലും മധ്യ നിരയും വാലറ്റവും തകര്‍ന്നതോടെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 217ല്‍ ഒതുങ്ങി. മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാന്റ് മൂന്നാം ദിസവം കളി അവസാനിപ്പിക്കുമ്ബോള്‍ 2 ന് 101 എന്ന നിലയിലാണ്. ഇന്ത്യന്‍ ആരാധകര്‍ക്ക് മത്സരം നിരാശ നല്‍കുകയാണെങ്കിലും കളിക്കിടെയുള്ള രോഹിത് ശര്‍മ്മയുടെ ചിത്രം ട്രോളുകളില്‍ നിറയുകയാണ്.
ഡ്രസിംഗ് റൂമില്‍ നിന്ന് ബൈനോക്കുലര്‍ വച്ച് രോഹിത് ശര്‍മ്മ മത്സരം വീക്ഷിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്നത്. ചിത്രത്തോടൊപ്പം രസകരമായ കുറിപ്പുകളുമായി ധാരാളം പേരാണ് ട്വിറ്ററില്‍ രംഗത്ത് എത്തിയത്. മത്സരം തടസപ്പെടുത്താന്‍ മഴ വരുന്നുണ്ടോ എന്ന് നോക്കുകയാണ് രോഹിത് ശര്‍മ്മ എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്.
Rohit Sharma watching the game close as you get. pic.twitter.com/WRtZ8LwRPh
— Johns. (@CricCrazyJohns) June 19, 2021
വിദേശത്ത് ഒരു സെഞ്ച്വറി തിരയുകയാണ് രോഹിത് എന്ന് മറ്റൊരാള്‍ കുറിച്ചു. രോഹിത് ശര്‍മ്മ നോക്കുന്നത് പോലെ തന്നെ നോക്കാന്‍ ഒരാള്‍ വേണം എന്ന് കുറിച്ചവരും ഉണ്ടായിരുന്നു. എന്തെങ്കിലും ഓര്‍ഡര്‍ ചെയ്ത് ശേഷം താന്‍ ഇതുപോലെയാണെന്ന് മറ്റൊരാള്‍ തമാശയായി എഴുതി. രോഹിത് ശര്‍മ്മ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് നോക്കുന്നു, സ്റ്റേഡിയത്തില്‍ തന്റെ പ്രകടനത്തെ വിമശിക്കുന്നവരെ നോക്കുന്ന രോഹിത് എന്നിങ്ങനെ നിരവധി തമാശ കലര്‍ന്ന അഭിപ്രായങ്ങളാണ് ചിത്രത്തോടൊപ്പം ട്വിറ്ററില്‍ നിറഞ്ഞത്. മത്സരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള കാര്യമായ അവസരങ്ങള്‍ ലഭിക്കാതായതോടെ ചിത്രവുമായി ബന്ധപ്പെട്ട് ട്രോളുണ്ടാക്കാനാണ് ആരാധകര്‍ സമയം കണ്ടെത്തിയത്.
നേരത്തെ കെയ്ല്‍ ജാമിസണിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി. 49 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ റണ്‍ നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 44 റണ്‍സ് നേടി. 34 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്ബാദ്യം. ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂംറ എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി.
മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേ 54 റണ്‍സ് എടുത്താണ് പുറത്തായത്. ടോം ലാതം 30 റണ്‍സ് എടുത്തും വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 12 റണ്‍സുമായി ക്യാപ്റ്റന്‍ കെയിം വില്യംസണും റണ്‍സ് ഒന്നും എടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസില്‍ ഉള്ളത്. മത്സരത്തിന്റെ ആദ്യ ദിനം മഴ കാരണം നഷ്ടപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here