രാമനാട്ടുകരയിലേത് അപകടമരണമെന്ന് പൊലീസ്; മരിച്ചവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ; നിർണായക വിവരങ്ങൾ പുറത്ത്

രാമനാട്ടുകരയിലേത് അപകടമരണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മദ്യലഹരിയിലായിരുന്ന സംഘം സ്വർണ്ണക്കടത്തുകാരെ പിന്തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ പിന്തുടർന്ന വണ്ടി കാണാതായതിനെത്തുടർന്ന് അമിത വേഗത്തിൽ തിരിച്ച് വരുമ്പോഴായിരുന്നു അപകടം.സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ ശേഷമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കസ്റ്റഡിയിലുള്ള 6 പേരെ കൊണ്ടോട്ടി പൊലിസിന് കൈമാറും.

അതേസമയം, വാഹനാപകടത്തിൽ മരിച്ചവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് ചെർപ്പുളശ്ശേരി പൊലീസ് പറഞ്ഞു . കൊല്ലപ്പെട്ട താഹിർ വാഹനം തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.മരിച്ച നാസറിനെതിരെയും ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ചരൽ ഫൈസൽ എന്നയാൾക്ക് എസ്കോർട്ട് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത് എന്നാണ് സൂചന. ഫൈസലിനെതിരെയും നിരവധി പരാതികൾ ചെർപ്പുളശ്ശേരിയിൽ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ന് പുലർച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേർ മരിച്ചത് . രാമനാട്ടുകര പുളിഞ്ചോടിനടുത്ത് അപകടം നടന്നത്. ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു.തുടർന്ന് രാമനാട്ടുകര അപകടത്തിൽ ദുരുഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് പറയുകണ്ടായി. തുടർന്ന് നടന്ന അന്വേഷണത്തിൽ 6 പേരെ ചോദ്യം ചെയ്തു.

ഇതോടെ രാമനാട്ടുകര അപകടത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. യാത്രാ സംഘം സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരെന്നാണ് റിപ്പോർട്ട്. സ്വർണ കടത്തിനായി TDY എന്ന വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഇടനിലക്കാരായി പ്രവർത്തിക്കുന്നവാരാണ് അപകടത്തിൽ പെട്ടത് .15 വണ്ടികൾ അടങ്ങിയ സംഘമാണ് ഈ ഗ്രൂപ്പിലുള്ളത്.

അതേസമയം ആക്സിഡൻ്റ് കേസ് ഫറോക്ക് പൊലീസ് അന്വേഷിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹതകൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News