കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് ആര്‍എസ്എസും ബിജെപിയും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നേരിടേണ്ടി വന്ന ദയനീയ തോല്‍വിയില്‍ പരസ്പരം പഴിചാരി ആര്‍എസ്എസും ബിജെപിയും. തെരഞ്ഞെടുപ്പില്‍ കൃത്യമായ ആസൂത്രണം  ചെയ്യുന്നതില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ആര്‍എസ്എസ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. തൊട്ടു പിന്നാലെ ആര്‍എസ്എസിനെതിരെ ബി.ജെ.പിയും രംഗത്തെത്തി. ഇതോടെ പരസ്പരം പോര് മുറുകിയിരിക്കുകയാണ്.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍.എസ്.എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക് ജനകീയ പ്രശ്നങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് ബിജെപി നേതൃത്വം ആരോപണമുന്നയിച്ചു.

പഞ്ചായത്ത് തലത്തില്‍ ഉള്‍പ്പെടെ ഇത്തരം നേതാക്കളെ നിയോഗിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്നതായി ബി.ജെ.പി. കുറ്റപ്പെടുത്തി.. കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് – ബി.ജെ.പി നേതൃയോഗത്തിലാണ് പരസ്പരം പഴിചാരല്‍ ഉടലെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News