കൊവിഡ് കാലത്തും ഇന്ധന വില അടിക്കടി കൂട്ടി ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ താക്കീതാണ് ചക്രസ്തംഭന സമരം; എളമരം കരീം

കൊവിഡ് കാലത്തും ഇന്ധന വില അടിക്കടി കൂട്ടി ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരായ കേരളത്തിന്‍റെ താക്കീതായി ചക്രസ്തംഭന സമരം മാറിയെന്ന് സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരായ ബഹുജന പ്രതിഷേധമായി സമരം മാറിയെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിലെ എല്ലാ ജില്ലകളിലും മികച്ച ജനപിന്തുണയാണ് ചക്ര സ്തംഭന സമരത്തിന് ലഭിച്ചത്.

ചക്രസ്തംഭന സമരത്തിന് കേരളമൊട്ടാകെ വൻ പിന്തുണയും സ്വീകാര്യതയുമാണ് ലഭിച്ചതെന്ന് കോഴിക്കോട് സമരം ഉദ്ഘാടനം ചെയ്ത എളമരം കരീം പറഞ്ഞു. അടിക്കടിയുള്ള ഇന്ധന വിലവർധന ജനങ്ങളെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്നതിന്‍റെ തെളിവാണ് ജനപിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ , എം കെ രാഘവൻ എം പി , എം വി ശ്രേയാംസ് കുമാർ എം പി , എ പ്രദീപ് കുമാർ , സി പി ഐ എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ,ഐ എൻ ടി യു സി ജില്ല പ്രസിഡണ്ട് കെ രാജീവ് തുടങ്ങിയവർ കോഴിക്കോട് സമരത്തിന്‍റെ ഭാഗമായി.
കണ്ണൂരിൽ ആയിരം കേന്ദ്രങ്ങളിലാണ് സമരം നടന്നത്.

സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ,സി ഐ ടി യു സംസ്ഥാന സെക്രെട്ടറി കെ പി സഹദേവൻ,ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ,അറക്കൽ ബാലൻ ഐ എൻ ടി യു സി നേതാവ് ഇ വി ശശീന്ദ്രൻ എസ് ടി യു  നേതാവ് എൻ എ കരിം,എ ഐ ടി യു സി നേതാവ് സി പി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.കാസർകോട് ജില്ലയിൽ 215 കേന്ദ്രങ്ങളിലായി നടന്ന സമരം സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലയിൽ ഇരുന്നൂറോളം കേന്ദ്രങ്ങളിലും പാലക്കാട് 400 കേന്ദ്രങ്ങളിലും വയനാട് 26 കേന്ദ്രങ്ങളിലും സമരം നടന്നു. മലപ്പുറംകുന്നുമ്മൽ റൗണ്ടിൽ സിഐടിയു ജില്ലാ സെക്രട്ടറി വി ശശികുമാർ, വയനാട് സി ഐ ടി യു ജില്ലാ ട്രഷററർ പി ഗഗാറിൻ, പാലക്കാട് സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ കെ ദിവാകരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News