കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കും, അടിയന്തര പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ; കൃഷിമന്ത്രി

കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് പരിഹരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റാണി, ചിത്തിര, മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി.

വലിയ മനുഷ്യാധ്വാനം ഉപയോഗിച്ച് കൃഷി ഭൂമിയാക്കി പരിവര്‍ത്തനം നടത്തിയ പ്രദേശമാണ് ഇവിടം. ഇവിടെ കൃഷി കാര്യക്ഷമമായി നടപ്പാക്കുകയാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം.

പുറം ബണ്ടിന്‍റെ ചില ഭാഗങ്ങള്‍ ക്ഷയിച്ചിട്ടുണ്ട്. ഇത് മടവീഴ്ചയ്ക്ക് കാരണമാകുമെന്ന് കൃഷിക്കാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഗൗരവമായ പഠനം നടത്തും. കുട്ടനാട്ടിലെ കൃഷിയുടെ കാര്യത്തില്‍ വലിയ ഇടപെടല്‍ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പ്രസാദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News