കേന്ദ്രം സമ്മതിക്കില്ല, ട്രാക്ടറുകളുമായി സജ്ജമാകൂ…കേന്ദ്രത്തിനെതിരെ കര്‍ഷകരെ അണിനിരത്താനൊരുങ്ങി രാകേഷ് ടികായത്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കേന്ദ്ര നിലപാടില്‍ മാറ്റം വരാത്ത സാഹചര്യത്തില്‍ ട്രാക്ടറുകളുമായി സജ്ജമാകാന്‍ കര്‍ഷകര്‍ക്ക് ആഹ്വാനം നല്‍കി കര്‍ഷകസമര നേതാവ് രാകേഷ് ടികായത്. കേന്ദ്രത്തിന്‍റെ നിഷേധാത്മക നിലപാടിനെതിരെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.

ഒന്നിനും ഈ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതിന് തക്കതായ ചികിത്സ ആവശ്യമാണ്. അതിന് നിങ്ങള്‍ ട്രാക്ടറുകളുമായി സജ്ജമാകേണ്ടതുണ്ട്. നമ്മുടെ ഭൂമി സംരക്ഷിക്കാനുള്ള കര്‍മപരിപാടികള്‍ കൂടുതല്‍ ശക്തമാക്കണം. രാകേഷ് ടികായത് തന്റെ ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറുമെന്ന കേന്ദ്രത്തിന്റെ തെറ്റിദ്ധാരണയെ ഇല്ലാതാക്കണമെന്നും രാകേഷ് ടികായത് ആഹ്വാനം ചെയ്തു. കര്‍ഷകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്നുകില്‍ കര്‍ഷകരും പൊതുജനങ്ങളും അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍. രണ്ടിലൊന്ന് തീരുമാനിക്കേണ്ടതുണ്ട്. കര്‍ഷകരുടെ ശബ്ദങ്ങള്‍ വ്യാജ കേസുകളില്‍ ഒതുക്കാനാവില്ലെന്നും രാകേഷ് ടികായത് വ്യക്തമാക്കി.

ഫാര്‍മേ‍ര്‍സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗോടെയാണ് രാകേഷ് ടികായത് ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News