സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ ഫലം കണ്ടു; സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ

സംസ്ഥാനത്തിന് ഏറെ ആശ്വസിക്കാവുന്നതാണ് ഇന്ന് പുറത്തുവന്ന കൊവിഡ് കണക്കുകള്‍. 7,499 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാണ്. 9.63 ശതമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ലോക്ഡൗണും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഫലപ്രദമായി എന്നതാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

എല്ലാ ജില്ലകളിലും ഇന്നത്തെ കൊവിഡ് രോഗികള്‍ ആയിരത്തിന് താഴെയാണെന്നതും ആശ്വാസം പകരുന്ന ഒന്നാണ്.  തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചവരേക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ധിച്ചതും ആശ്വാസകരമാണ്. 13,596 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്. ഇതേ ജാഗ്രത തുടര്‍ന്നാല്‍ കൊവിഡിനെ ഏറെ ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here