സഹകരണ സംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്ക് ചികിത്സാ സഹായം നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ 

സഹകരണ സംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്ക് ചികിൽസ സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. എ ക്ലാസ് അംഗങ്ങളിൽ ഗുരുതര രോഗം ബാധിച്ചവർക്ക് സഹകരണ വകുപ്പ് സഹായം നൽകും. ഇതിനായി 29 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു
കേരളത്തിലെ വിവിധ സഹകരണ സംഘങ്ങളിലെ ലക്ഷക്കണക്കിന് അംഗങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനം ആണ് സഹകരണ വകുപ്പ് എടുത്തിരിക്കുന്നത്.

വിവിധ സഹകരണ സംഘങ്ങളിലെ എ ക്ലാസ് അംഗങ്ങൾക്ക് ഇനി മുതൽ കരൾ , വ്യക്ക , കാൻസർ എന്നീ ഗുരുതര രോഗങ്ങൾ സാധിച്ചാൽ സാമ്പത്തിക ബാധ്യതയെ പറ്റിയോർത്ത് ആശങ്കപ്പെടെണ്ട .

ഇവരുടെ ചികിൽസാ ചിലവ് സഹകരണ വകുപ്പ് ഏറ്റെടുക്കും .സഹകരണ വകുപ്പിൻ്റെ മുൻപാകെ വന്ന അപേക്ഷകൾ പരിശോധിച്ച് 11, 194 എ ക്ലാസ് മെമ്പറൻ മാർക്ക് ചികിൽസ സഹായം നൽകാൻ സഹകരണ വകുപ്പ് തീരുമാനിച്ചു. ഇതിനായി 28 കോടി 10 ലക്ഷം രൂപ അനുവദിക്കാൻ ആണ് തീരുമാനം മന്ത്രി വി.എൻ വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല കമ്മറ്റിയാണ് തീരുമാനം എടുത്തത്.

പ്രഥമിക സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിൽ നിന്നൊരു തുക അംഗങ്ങളുടെ ചികിൽസാ ചിലവ് ഇനത്തിലേക്ക് മാറ്റാൻ യോഗം തീരുമാനിച്ചു. ദേശസാൽക്യത , സ്വകാര്യ ബാങ്കുകളുടെ മനുഷ്യത രഹിതമായ കുടിയൊഴിപ്പിക്കലിൻ്റെ വാർത്തകൾ ദിനവും കേൾക്കുന്ന മലയാളിക്ക് ദുരിതത്തിൽ കൈത്താങ്ങ് ആവുകയാണ് സഹകരണ വകുപ്പിൻ്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here