‘ദുരാത്മാക്കളെ അകറ്റാന്‍’ പത്ത് വയസുകാരിയെ ബലി നല്‍കാന്‍ ശ്രമം: അഞ്ചു പേര്‍ പിടിയില്‍

‘ദുരാത്മാക്കളെ അകറ്റാന്‍’ എന്ന പേരില്‍ പത്ത് വയസുകാരിയെ ബലി നല്‍കാന്‍ ശ്രമം. ബെംഗളുരുവിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പൂജാരിയെ ഉള്‍പ്പെടെ അഞ്ചു പേരെ ഗ്രാമീണര്‍ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. വിവിധ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജൂണ്‍ 14 ന് നെലമംഗലയ്ക്കടുത്തുള്ള ഗാന്ധി ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കള്‍ ജോലി സ്ഥലത്തായതിനാല്‍ മുത്തശ്ശിക്കൊപ്പമായിരുന്നു നാലാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയുടെ താമസം. സംഭവ ദിവസം വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍പ്പക്കത്തെ രണ്ട് സ്ത്രീകള്‍ സമീപത്തുള്ള വയലിലേക്ക് എടുത്ത് കൊണ്ടുപോകുകയായിരുന്നു എന്ന് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. ബലമായി ഒരു മാല ധരിപ്പിക്കുകയും ശേഷം പൂജാ കര്‍മങ്ങള്‍ തുടങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായത് ശ്രദ്ധയില്‍പെട്ട അമ്മൂമ്മ തെരച്ചില്‍ നടത്തുന്നതിനിടെ സമീപത്തെ വയലില്‍നിന്ന് കരച്ചില്‍ കേള്‍ക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി അക്രമികളില്‍നിന്നും രക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News