രാമാനാട്ടുകരയിലെ വാഹനാപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ

രാമാനാട്ടുകരയിലെ വാഹനാപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ. അപകടത്തിനു മുന്‍പ് സ്വര്‍ണക്കടത്ത് സംഘവും കവര്‍ച്ചാ സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായതായി പൊലീസ്. വാഹനാപകടത്തില്‍ മരിച്ച 5 പേരും കവര്‍ച്ചാ സംഘത്തില്‍ പെട്ടവരെന്നും പൊലീസ് പറഞ്ഞു. കരിപ്പൂരില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ കസ്റ്റംസ് പിടികൂടിയത് അപകടത്തില്‍പ്പെട്ട സംഘം കവരാന്‍ ലക്ഷ്യമിട്ട സ്വര്‍ണ്ണമായിരുന്നു. കവര്‍ച്ചാ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു.

പുലര്‍ച്ചെ രാമനാട്ടുകര പുളിഞ്ചോട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഒട്ടേറെ ദുരൂഹതകളാണ് പൊലീസിന് മുന്നില്‍ തുറന്നത്. വിദേശത്ത് നിന്നെത്തുന്നയാളെ നാട്ടിലേക്ക് കൊണ്ടുപോവാന്‍ എന്തിനാണ് പതിനഞ്ചംഗ സംഘം എത്തിയതെന്നായിരുന്നു ആദ്യത്തെ സംശയം. ചെര്‍പ്പുളശ്ശേരിക്ക് പോവേണ്ടവര്‍ രാമനാട്ടുകരയ്ക്ക് വന്നതെന്തിനെന്നതും സംശയം ഇരട്ടിപ്പിച്ചു.

കൊടുവള്ളി സ്വദേശിക്ക് ദുബായില്‍ നിന്ന് വരുന്ന കള്ളക്കടത്ത് സ്വര്‍ണം കടത്താനായിരുന്നു ചേര്‍പ്പുളശേരി സ്വദേശി ചരല്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘത്തിന്റെ പദ്ധതി. ബൊലേറോ, ഇന്നോവ, ബലെനോ കാറുകളിലാണ് സംഘം എത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊടുവള്ളി സംഘത്തെ ചേര്‍പ്പുളശേരിക്കാര്‍ പിന്തുടര്‍ന്നു. വിമാനത്താവളത്തിന് പുറത്ത് ന്യൂമാന്‍ ജംഗ്ഷനില്‍ വെച്ച് ഇരു സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

കൊടുവള്ളി സംഘമെന്ന തെറ്റിദ്ധാരണയില്‍ ചെര്‍പ്പുളശേരിയില്‍ നിന്നുള്ള അഞ്ചു പേര്‍ ബൊലേറോ കാറില്‍ മറ്റൊരു വാഹനത്തെ പിന്തുടര്‍ന്നു. തെറ്റുപറ്റിയെന്ന് മനസിലായി രാമനാട്ടുകരയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെര്‍പ്പുളശേരി സംഘത്തില്‍ ഉണ്ടായിരുന്ന എട്ട് പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇവരെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News