തൃശൂര്‍ ക്വാറിയില്‍ സ്‌ഫോടനം

തലപ്പിള്ളി താലൂക്കില്‍ മുള്ളൂര്‍ക്കര വില്ലേജില്‍ ആറ്റൂര്‍ വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏതാനും വീടുകള്‍ക്ക് ഭാഗികമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നു.

പാറ ഉടമയുടെ സഹോദരന്‍ അബ്ദുല്‍ നൗഷാദ് (45) ആണ് മരിച്ചത്. 5 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലും, ഒരാളെ അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ബംഗാള്‍ സ്വദേശി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News