മഹാരാഷ്ട്രയില്‍ കൊവിഡ് ഏകദിന കേസുകളില്‍ ആശ്വാസ കണക്കുകള്‍

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗവ്യാപനത്തില്‍ ഗണ്യമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 6,270 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 94 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5,979,051 ആയി ഉയര്‍ന്നു. മരണസംഖ്യ 118,313 ആയി. 13,758 പേര്‍ രോഗം ഭേദമായതായി ആശുപത്രി വിട്ടു.

തലസ്ഥാന നഗരമായ മുംബൈയില്‍ 518 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം 720,531 ആയി ഉയര്‍ന്നു. 7 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, മരണസംഖ്യ 15,305 ആയി ഉയര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ 7,998 ബ്ലാക്ക് ഫംഗസ് അഥവാ മ്യുക്കോര്‍മൈക്കോസിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 729 പേരാണ് ബ്ലാക്ക് ഫംഗസിന് ഇരയായതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News