ഐഷ സുല്‍ത്താനക്ക് വീണ്ടും കവരത്തി പൊലീസിന്റെ നോട്ടീസ്

ലക്ഷദ്വീപ് പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹകേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഐഷ സുല്‍ത്താനക്ക് വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 23 ന് രാവിലെ 10 ന് പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.

കഴിഞ്ഞ ദിവസം ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നാല് ദിവസം ദ്വീപില്‍ തങ്ങണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ ഐഷ കേരളത്തിലേക്ക് മടങ്ങിയിരുന്നില്ല. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഐഷ സുല്‍ത്താന അറിയിച്ചു. അറസ്റ്റ് ചെയ്താലും ജാമ്യം നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുള്ളതിനാല്‍ പൊലീസിന് ഐഷയെ ജയിലിലടക്കാനാവില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഈയാഴ്ച അന്തിമവിധി പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here