കൊവിഡ് അവലോകനയോഗം നാളെ; സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

സാധാരണഗതിയില്‍ കൊവിഡ് അവലോകന യോഗം ചേരുന്നത് ബുധനാഴ്ചകളിലാണ്. എന്നാല്‍ സംസ്ഥാനത്ത് ടി പി ആര്‍ കുറയുന്ന പശ്ചാത്തലത്തിലാണ് നാളെ കൊവിഡ് അവലോകന യോഗം ചേരാന്‍ തീരുമാനമായത്. ഇന്ന് പത്ത് ശതമാനത്തിന് താഴെയാണ് ടി പി ആര്‍ നിരക്ക്. 9.63 ആയിരുന്നു ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള ആലോചന. ടി പി ആര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു.

ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. കൂടാതെ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഷൂട്ടിംഗുകളും അനുവദിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം നാളെ ഇത് സംബന്ധിച്ച അന്തിമ തീരുമാനം അറിയാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel