ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; മൂന്നാം ദിനവും മഴയില്‍ മുങ്ങി

മഴ തടസപ്പെടുത്തിയതോടെ ഇന്ത്യ ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം ദിനം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മൂന്നാം ദിനം കളി ഉപേക്ഷിക്കുന്നത്. മത്സരത്തില്‍ ഇത് രണ്ടാം തവണയാണ് സതാംപ്ടണില്‍ മഴ കാരണം കളി ഉപേക്ഷിക്കുന്നത്.

രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലാന്റ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 എന്ന നിലയിലായിരുന്നു. നായകന്‍ കെയിന്‍ വില്യംസണും റോസ് ടെയ്‌ലറുമാണ് ക്രീസില്‍. ഇശാന്ത് ശര്‍മ്മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടേണ്ടിവന്നിരുന്നു. 217 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. 49 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ, 44 റണ്‍സെടുത്ത നായകന് വിരാട് കോഹ്‌ലി എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. റിസര്‍വ് ദിനം ലഭ്യമാണെങ്കിലും മഴ ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അനിശ്ചിതത്വത്തിലാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here