ജപ്പാനിലെ അഭിപ്രായ സര്‍വ്വേ: 80 ശതമാനം പേരും ഒളിമ്പിക്‌സ് നടത്തിപ്പിനെതിര്; പ്രതിഷേധമിരമ്പുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക് ഗെയിംസ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനില്‍ പ്രതിഷേധം. ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആയും തെരുവില്‍ ഇറങ്ങിയും ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ജപ്പാനില്‍ ഈയിടെ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്‌സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ജപ്പാനിലെ പ്രമുഖ വാര്‍ത്താ മാധ്യമമായ ആസാഹി ഷിംബുന്‍ നടത്തിയ സര്‍വ്വേയില്‍ 43 ശതമാനം പേരും ഗെയിംസ് ഉപേക്ഷിക്കണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 40 ശതമാനം പേര്‍ ഒളിമ്പിക്‌സ് പിന്നത്തേക്ക് നീട്ടിവെക്കാനും അഭിപ്രായപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News