പട്ടു പോലുള്ള സ്വഭാവം,മലയാള സിനിമാഗാന രംഗത്തിന് വളരെ ശ്രദ്ധേയമായ സംഭാവന നൽകിയ വ്യക്തി ; പൂവച്ചല്‍ ഖാദറിനെ സ്മരിച്ച് കൈതപ്രം

നമ്മോട് വിടവാങ്ങിയ മലയാള ചലച്ചിത്രരംഗത്ത് ഹൃദയത്തില്‍ തൊടുന്ന ഗാനങ്ങള്‍ നല്‍കിയ പ്രശസ്ത ഗാന രചയിതാവ് പൂവച്ചല്‍ ഖാദറിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിപ്പാട്.

പട്ടു പോലെയുള്ള സ്വഭാവമാണ്. ഒരിക്കലും പതറാത്ത ഇളകാത്ത സ്വഭാവമാണ് പൂവച്ചല്‍ ഖാദറിന്‍റേത്. ഞാൻ അദ്ദേഹത്തിന്റെ പാട്ട് ഏറ്റവും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് ‘മഴവില്ലിൻ അജ്ഞാതവാസം’ കഴിഞ്ഞു എന്നുള്ള പാട്ടോടുകൂടിയാണെന്ന് കൈതപ്രം കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ഒരാഴ്ച മുൻപ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ച് ചികിത്സയിൽ ആണെന്ന് അറിയാമായിരുന്നു. എന്നാലും ഇങ്ങനെ വിട പറയും എന്ന് വിചാരിച്ചില്ല. കവിതയുടെ ദുരന്ത തുടർച്ച പോലെയാണ് തോന്നുന്നത്. വളരെ സങ്കടകരമായ കാര്യമാണ് കേട്ടത്.

വളരെ ശ്രദ്ധേയമായ സംഭാവന നൽകിയിട്ടുള്ള ആളാണ് അദ്ദേഹം. കവിതയും എഴുതും. വളരെ നല്ല മനുഷ്യനാണ്. പട്ടു പോലെയുള്ള സ്വഭാവമാണ്. ഒരിക്കലും പതറാത്ത ഇളകാത്ത സ്വഭാവമാണ്. ഒരു എൻജിനീയർ കൂടിയാണ്. വലിയൊരു വിടവാണ് മലയാള സിനിമയ്ക്ക് അനുഭവപ്പെട്ടത്. അദ്ദേഹം വിട പറഞ്ഞു എന്ന് പറയുന്നത് ആലോചിക്കാൻ സാധിക്കില്ല. സങ്കടകരമായ ഒരു കാര്യമാണ് അത്. കൈതപ്രം അനുസ്മരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like