കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങളിൽ ഇനി പെട്ടി പറകൾ ഇല്ല ; റാണി ചിത്തിര പാടശേഖരങ്ങളിൽ പുതിയ പമ്പുകൾ സ്ഥാപിച്ചു

കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങളിൽ ഇനി പെട്ടി പറകൾ ഇല്ല. പഴയ കാല കൃഷി രീതിയുടെ ഭാഗമായ ഈ സമ്പ്രദായം മാറ്റി പകരം പുതിയ രീതിയിലുള്ള സംവിധാനമൊരുക്കാനാണ് കൃഷി വകുപ്പിൻ്റെ ലക്ഷ്യം.ഇതിൻ്റെ ഭാഗമായ് റാണി ചിത്തിര പാടശേഖരങ്ങളിൽ പുതിയ പമ്പുകൾ സ്ഥാപിച്ചു.

ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി കൃഷി വകുപ്പ് ചെലവഴിച്ചത്. പുതിയ വെര്‍ട്ടിക്കല്‍ പമ്പുകള്‍ കുട്ടനാടിന്റെ പ്രത്യേക പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. കൃഷി കഴിഞ്ഞ് പമ്പ് എടുത്തുമാറ്റേണ്ടിവരുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. ബണ്ട് മുറിക്കാതെ മുകളിലൂടെയാണ് വെള്ളം പമ്പ് ചെയ്ത് നീക്കുന്നത്. അതിനാല്‍ മടവീഴ്ച സാധ്യത കുറയും.

പെട്ടിതറയേക്കാള്‍ ഊര്‍ജ്ജ സംരക്ഷണവും 30 ശതമാനം അധിക ശേഷിയും ഈ പമ്പുകള്‍ക്കുണ്ട്.50 കുതിരശക്തിയുടെ പമ്പുകളാണ് ഇത്. 16.27 ലക്ഷം രൂപയാണ് ഒരു പമ്പിന് ചെലവഴിച്ചത്. കൃഷി വകുപ്പിന്റെ ദക്ഷിണ മേഖല എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ മേല്‍നോട്ടത്തിലാണ് ഇത് സ്ഥാപിച്ചത്. ചിത്തിരയിലെ ഒന്നാം തറയിലെ സബ് മേഴ്സിബിള്‍ പമ്പിന്റെ സ്വിച്ച് ഓണ്‍ കര്‍മം കൃഷി മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News