സുധാകരന്‍ വീണ്ടും നിയമ കുരുക്കില്‍ ; നാൽപ്പാടി വാസുവിനെ വെടിവച്ചു കൊന്നെന്ന കുറ്റ സമ്മതത്തോടെ സുധാകരനെതിരെ കേസെടുക്കണമെന്ന് സഹോദരന്‍

നാൽപ്പാടി വാസു വധക്കേസിൽ ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതി പട്ടികയിൽ നിന്നും തുടരന്വേഷണത്തിൽ നിന്നും നേരത്തെ രക്ഷപെട്ട സുധാകരൻ പുതിയ വെളിപ്പെടുത്തലോടെ വീണ്ടും നിയമ കുരുക്കിലാകുകയാണ്. നിരപരാധിയായ നാൽപ്പാടി വാസുവിനെ വെടിവച്ചു കൊന്നു എന്ന കെ സുധാകരന്റെ കുറ്റ സമ്മതം കേസ് എടുക്കാൻ പര്യാപ്തമായ തെളിവാണെന്ന് സഹോദരൻ നാൽപ്പാടി രാജൻ പറഞ്ഞു.

1993 മാർച്ച് നാലിനാണ് നാൽപ്പാടി വാസുവിനെ കെ സുധാകരനും സംഘവും വെടിവച്ച് കൊലപ്പെടുത്തിയത്. സുധാകരനെ ഒന്നാം പ്രതിയാക്കി മട്ടന്നൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് സുധാകരൻ പ്രതി പട്ടികയിൽ നിന്നും ഒഴിവായി.

നൽപ്പാടി വാസുവിന്റെ സഹോദരന്റെ പരാതിയെ തുടർന്ന് വീണ്ടും കേസ് അന്വേഷിച്ച് സുധാകരനെ 12 ആം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. സുധാകരൻ വിചാരണ നേരിട്ടെങ്കിലും പിന്നീട് എല്ലാ പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.സുപ്രീം കോടതിയിൽ അപ്പീൽ പോകാതെ യു ഡി എഫ് സർക്കാർ സുധാകരനെ സംരക്ഷിച്ചു. വാസു വധത്തിൽ സുധാകരന് പങ്കുണ്ടെന്ന് സുധാകരന്റെ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ തുടർന്ന് 2013 ൽ കുടുംബം തുടരന്വേഷഷണം അവശ്യപ്പെട്ടെങ്കിലും യു ഡി എഫ് സർക്കാർ ആ പരാതിയും തള്ളി.

വാർത്താ സമ്മേളനത്തിലെ  ഏറ്റു പറച്ചിലോടെ വീണ്ടും നിയമ കുരുക്കിലേക്ക് നീങ്ങുകയാണ് കെ സുധാകരൻ.സുധാകരനെ പ്രതിയാക്കി തുടരന്വേഷണം വേണമെന്നാണ് നാൽപ്പാടി വാസുവിന്റെ സഹോദരൻ നൽപ്പാടി രാജൻ ആവശ്യപ്പെട്ടിരിക്കുന്നത്

നാൽപ്പാടി വാസു ആക്രമിക്കാൻ വന്നപ്പോൾ ഗൺമാൻ വെടി വച്ചു എന്നായിരുന്നു സുധാകരന്റെ മുൻ ൻ നിലപാട്.ഇതിൽ നിന്നും  മലക്കം മറിഞായിരുന്നു അക്രമികൾക്ക് നേരെ ഗൺമാൻ വെടി വച്ചപ്പോൾ ദൂരെ മരത്തിന് ചുവട്ടിൽ നിൽക്കുകയായിരുന്ന നിരപരാധിയായ വാസുവിന് വെടിയേറ്റു എന്ന് വാർത്താ സമ്മേളനത്തിൽ പുതിയ വെളിപ്പെടുത്തൽ. നിരപരാധിയെ വെടിവച്ചു കൊന്നു എന്നതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത സുധാകരൻ ധാർമ്മികമായും നിയമപരമായും ഇപ്പോൾ പ്രതി കൂട്ടിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News