വെമ്പായത്ത് സ്ത്രീയെ വെട്ടിക്കൊന്നു; അയൽവാസി പൊലീസ് കസ്റ്റഡിയിൽ

വെമ്പായം ചീരാണിക്കര അരശ്ശുംമ്മൂട്ടിൽ സരോജം ( 62 ) ആണ് അയൽവാസിയുടെ വെട്ടേറ്റ് മരിച്ചത്. അയൽവാസിയായ ബൈജു (40)ആണു വെട്ടിയത്. ബൈജുവിനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അർദ്ധ രാത്രി രണ്ട് മണിയോടുകൂടി മദ്യപിച്ച് സരോജത്തിന്റെ വീട്ടിൽ വന്ന് പ്രതി ബൈജു ബഹളമുണ്ടാക്കുകയും തുടർന്ന് സരോജം ബൈജുവിനെ വെട്ടുകത്തി കൈയിലെടുത്തു അതേ വെട്ടുകത്തി പിടിച്ചു വാങ്ങിയാണ് പ്രതിയായ ബൈജു വീട്ടമ്മയെ വെട്ടിയത്. മുഖത്തും, കഴുത്തിലുമാണ് വെട്ടേറ്റത് .

മൃതദേഹം ഇൻക്വസ്റ്റ് ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റുമെന്നു റൂറൽ എസ് പി പികെ മധു പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ പ്രതിയായ ബൈജുവിനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News