കൊവിഡ് നിയന്ത്രണ ഇളവുകള്‍ നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം  ചേരും

കൊവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നൽകുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന അവലോകനയോഗത്തില്‍ ഇളവുകള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് പത്തില്‍ താഴെ എത്തിയ സാഹചര്യത്തിലാണ് യോഗം ബസ് സര്‍വീസ് അടക്കം അന്തര്‍ജില്ലാ യാത്രകള്‍ക്ക് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം യോഗം പരിഗണിക്കും.

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സമയം നീട്ടാന്‍ സാധ്യതയുണ്ട്. ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here