കിൻഫ്ര ഫിലിം പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചനിലയിൽ

കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചനിലയിൽ. പൗഡിക്കോണം സ്വദേശി പ്രഭാകരൻ നായർ (66) ആണ് മരിച്ചത്.

ചന്തവിള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ അവോക്കി റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രഭാകരൻ നായർ. ഇന്നലെ രാത്രി ഡ്യൂട്ടിയിലായിരുന്നു.

രാവിലെ 8 മണിക്ക് പകരക്കാരൻ എത്തിയപ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ കണ്ടത്.ഹൃദയാഘാതമാണെന്ന് പ്രാഥമിക വിലയിരുത്തൽ. കൂഴക്കൂട്ടം പോലീസ് കേസെടുത്തു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here