തമിഴകത്തിന്റെ ഇളയ ദളപതി വിജയിക്ക് ഇന്ന് 47-ാം പിറന്നാള്‍ ആഘോഷമാക്കി ആരാധകർ

തമിഴകത്തിന്റെ ഇളയ ദളപതി -ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന സൂപ്പര്‍സ്റ്റാറിന് ഇന്ന് 47-ാം പിറന്നാള്‍.കഴിഞ്ഞ രണ്ട് ദശകമായി 64 സിനിമകളില്‍ വിജയ് അഭിനയിച്ചു. ബോക്‌സ്ഓഫീസില്‍ നിരവധി ഹിറ്റ് സിനിമകളുള്ള താരമാണ്. രജനികാന്തിന് ശേഷം തമിഴ്‌നാട്ടിലും കേരളത്തിലും ഇത്രയേറെ ആരാധകര്‍ ഉള്ള താരം അപൂര്‍വ്വമാണ്.

ഇളയദളപതി വിജയ്‌യുടെ പിറന്നാൾ ആഘോഷത്തിനു തമിഴകം ഒരുങ്ങി. 47–ാം വയസ്സിലേക്കു പ്രവേശിക്കുന്ന വിജയ്ക്കായി വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് ആരാധകർ തമിഴ്നാട്ടിലെമ്പാടും ഒരുക്കിയിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന വിജയ്‌യുടെ 65–ാം ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പേരും ഇന്നലെ വൈകിട്ട് 6നു പുറത്തുവിട്ടിരുന്നു. തമിഴക താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ വാട്സാപ്പ് ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ഉപയാഗിക്കാൻ ആരാധകൻ തയാറാക്കിയ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വിജയ് ഇതു വരെ അവതരിപ്പിച്ച ഹിറ്റ് കഥാപാത്രങ്ങളെ എല്ലാം ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന ഡിപിയിൽ ഒട്ടേറെ ചെറിയ വിശദാംശങ്ങൾപ്പോലും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ ‘ഹിഡൻ ഡീറ്റൈൽസ്’ കണ്ടെത്താനുള്ള മൽസരത്തിലാണ് ആരാധകരിപ്പോൾ. അതേ സമയം, വിജയ്‌യെ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജ‌യ്‌ക്കു ചെങ്കോൽ കൈമാറുന്ന ചിത്രമുള്ള പോസ്റ്ററുകൾ ഡിണ്ടിഗൽ ഭാഗത്തു വ്യാപകമായി പ്രചരിക്കുന്നുണ്ട്.

1974 ജൂണ്‍ 22-ന് തമിഴ് സംവിധായകന്‍ സി.എ ചന്ദ്രശേഖരന്റെയും ശോഭയുടെയും മകനായാണ് വിജയ്യുടെ ജനനം. ‘വെട്രി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ വിജയ് 92ല്‍ പുറത്തിറങ്ങിയ ‘നാലായ തീര്‍പ്പ്’ എന്ന ചിത്രത്തിലൂടെ നായകനായി. ഒഴുക്കന്‍ സംഭാഷണങ്ങളും ചടുല ചുവടുകളും അമ്ബരപ്പിക്കുന്ന ആക്ഷന്‍രംഗങ്ങളും അങ്ങനെ തലൈവ ചിത്രങ്ങള്‍ക്കെല്ലാം അതിന്റെതായൊരു ഫോര്‍മുലയുണ്ട്.

തമിഴകത്തിനകത്തും പുറത്തും ഇളയ ദളപതിയുടെ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഉയര്‍ന്ന സാറ്റലൈറ്റ്തുകയുമെല്ലാമാണ് താരമൂല്യത്തെ പിടിച്ചുനിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. തമിഴ്നാടിനുപുറമേ കേരളത്തിന്റെ ചെറുഗ്രാമങ്ങളില്‍പോലും വിജയ് ഫാന്‍സ് അസോസിയേഷനുകള്‍ സജീവമാണ്. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള നടനാരെന്ന ചോദ്യത്തിന് ആദ്യം ലഭിക്കുക ദളപതി വിജയ് എന്ന് തന്നെയായിരിക്കും.

തമിഴകത്തിനകത്തും പുറത്തും ഇളയ ദളപതിയുടെ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഉയര്‍ന്ന സാറ്റലൈറ്റ്തുകയുമെല്ലാമാണ് താരമൂല്യത്തെ പിടിച്ചുനിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. തമിഴ്നാടിനുപുറമേ കേരളത്തിന്റെ ചെറുഗ്രാമങ്ങളില്‍പോലും വിജയ് ഫാന്‍സ് അസോസിയേഷനുകള്‍ സജീവമാണ്. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള നടനാരെന്ന ചോദ്യത്തിന് ആദ്യം ലഭിക്കുക ദളപതി വിജയ് എന്ന് തന്നെയായിരിക്കും.വിജയ് ചിത്രങ്ങളുടെ റിലീസ്ദിവസം കൂറ്റന്‍ കട്ട് ഔട്ടുകളും ബാന്‍ഡ്സംഘവുമെല്ലാം ഒരുക്കി പുലര്‍ച്ചെതന്നെ ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാന്‍ കേരളത്തിലും അസോസിയേഷനുകള്‍ പരസ്പരം മത്സരിക്കുകയാണ്. സ്‌റ്റൈല്‍ മന്നന്‍? രജനികാന്തിന് ശേഷം തമിഴ് സിനിമയില്‍ 50 കോടി കളക്ഷനും 100 കോടി കളക്ഷനും നേടിയ നടനാണ് ദളപതി വിജയ്.

വിജയ് ചിത്രങ്ങളുടെ റിലീസ്ദിവസം കൂറ്റന്‍ കട്ട് ഔട്ടുകളും ബാന്‍ഡ്സംഘവുമെല്ലാം ഒരുക്കി പുലര്‍ച്ചെതന്നെ ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാന്‍ കേരളത്തിലും അസോസിയേഷനുകള്‍ പരസ്പരം മത്സരിക്കുകയാണ്. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന് ശേഷം തമിഴ് സിനിമയില്‍ 50 കോടി കളക്ഷനും 100 കോടി കളക്ഷനും നേടിയ നടനാണ് ദളപതി വിജയ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here