വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ചു ; ഭര്‍ത്താവ് ഒളിവില്‍

വിഴിഞ്ഞം വെങ്ങാനൂരിൽ യുവതി തീ കൊളുത്തി മരിച്ചു. ചിരത്തലവിളാകാം സ്വദേശി അർച്ചന (24)യാണ് മരിച്ചത്. ഭര്‍ത്താവ് സുരേഷ് ഒളിവില്‍.

ഒരു വർഷം മുമ്പാണ് ചിത്തരവിളാകം സ്വദേശി സുരേഷുമായി വിവാഹം കഴിഞ്ഞത്. ഇരുവരും വ്യത്യസ്ഥ മതസ്ഥരാണ്.

സുരേഷിൻ്റെ വീട്ടിലാണ് അർച്ചനയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

യുവതിയുടെ ബന്ധുക്കളുടെ ആരോപണത്തെത്തുടർന്ന് സ്ത്രീധനപീഡനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍.

നിരന്തരമായി ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും നാട്ടുകാരുടെ മൊ‍ഴി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News