തരംഗമായി ഇളയ ദളപതിയുടെ പുതിയ ചിത്രം ‘ബീസ്റ്റി’ന്റെ ഫസ്റ്റ് ലുക്ക്

ഇളയ ദളപതി വിജയിക്ക് ഇന്ന് 47-ാം പിറന്നാള്‍ ഇന്ന് പിറന്നാള്‍ അഘോഷങ്ങളുടെ ഭാഗമായി ഇന്നലെയാണ്ദളപതിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.ചിത്രത്തിന്‍റെ പോസ്റ്റര്‍ വിജയ് തന്നെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരുന്നു.

‘ബീസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം  സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്. ഇത് ഒരു ആക്ഷൻ ചിത്രമായിരിക്കും. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദെര്‍ ആണ്  സംഗീത സംവിധായകൻ. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്.

ദളപതി 65 എന്ന് നേരത്തെ പേരിട്ടിരുന്ന ചിത്രത്തിലെ വിജയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ആളുകളെ കബളിപ്പിക്കുന്നതില്‍ പ്രഗത്ഭനായ ഒരാളുടെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മാളവിക മോഹന്‍ നായികയായെത്തിയ ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News