യൂറോ കപ്പ്: ഡി ഗ്രൂപ്പിലെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം

യൂറോ കപ്പില്‍ ഡി ഗ്രൂപ്പിലെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ ആരെന്ന് ഇന്നറിയാം. ക്രൊയേഷ്യക്ക് സ്‌കോട്ട്‌ലണ്ടും ചെക്ക് റിപ്പബ്ലിക്കിന് ഇംഗ്ലണ്ടുമാണ് എതിരാളികള്‍. രാത്രി 12:30 നാണ് മത്സരങ്ങള്‍.

നിര്‍ണായക മത്സരങ്ങള്‍ക്കാണ് ഇന്ന് ഗ്രൂപ്പ് ഡി വേദിയാവുക. രണ്ട് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റ് വീതമുള്ള ചെക്ക് റിപ്പബ്ലിക്ക് ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമാണ്. ക്രൊയേഷ്യയും സ്‌കോട്ട്‌ലന്റും ഓരോ പോയിന്റ് വീതം നേടി തൊട്ടുപിന്നിലുണ്ട്. ടൂര്‍ണമെന്റില്‍ ഇതേ വരെ മൂന്ന് ഗോളുകള്‍ നേടിയ പാട്രിക്ക് ഷിക്കാണ് ചെക്ക് റിപ്പബ്ലിക്കിന്റെ മുന്നണിപ്പോരാളി. അതിമനോഹരമായി കളി മെനയുന്ന ‘യോര്‍ക്ക്‌ഷെയര്‍ പിര്‍ലോ’ കാല്‍വിന്‍ ഫിലിപ്‌സിന്റെ മികവിലാണ് ഇംഗ്ലീഷ് ടീമിന്റെ വിജയപ്രതീക്ഷ.

ചെക്ക് റിപ്പബ്ലിക്ക് – ഇംഗ്ലണ്ട് പോരാട്ടത്തിലെ വിജയികള്‍ ഗ്രൂപ്പ് ഡി ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തും. വെംബ്ലി സ്റ്റേഡിയമാണ് തീപ്പാറും പോരിന് വേദിയാവുക. മറ്റൊരു മത്സരത്തില്‍ ക്രയേഷ്യ സ്‌കോട്ട്‌ലന്റിനെ നേരിടും. ഗ്രൂപ്പില്‍ നിന്നും ആദ്യ ജയം തേടിയാണ് ലൂക്കമോഡ്രിച്ചും സംഘവും ഇറങ്ങുന്നത്. ഇംഗ്ലണ്ടിന് സമനില പൂട്ടിട്ട സ്‌കോട്ടിഷ് ടീമും അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ്. ഗ്ലാസ്‌ഗോയിലെ ഹാംപ്ഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ക്‌റോട്ട് – സ്‌കോട്ടിഷ് പോരാട്ടം. രണ്ട് മത്സരങ്ങളും രാത്രി 12.30ന് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News