രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി കുറയുന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. 91 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 42,640 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1167 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 86 ലക്ഷത്തോളം പേര്‍ കഴിഞ്ഞ ദിവസം രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചു.

മൂന്ന് മാസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 1167 പേര്‍ക്ക് കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്തെ പ്രതിദിന പൊസിറ്റീവ് നിരക്ക് 2.56% മായി കുറഞ്ഞു. തുടര്‍ച്ചയായ 15ആം ദിവസവും പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി.

ഇന്നലെ 81,839 പേര്‍ കൊവിഡ് രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 6,62,521മായി കുറഞ്ഞു. 79 ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്റ്റീവ് കേസുകള്‍ 7 ലക്ഷത്തില്‍ താഴെയാകുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.49 ശതമാനമായി ഉയര്‍ന്നു.

ഇന്നലെ 86,16,373 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വാക്‌സിനേഷനാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മധ്യപ്രദേശില്‍ മാത്രം 16.73 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് 28.87 കോടിയിലേറെ പേര്‍ വാക്സിന്‍ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here