ധനുഷ് ചിത്രം ജഗമേ തന്തിരത്തില്‍ തരംഗമായി ഗായകന്‍ സന്നിധാനന്ദന്‍ പാടിയ പാട്ട്

മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് സന്നിധാനന്ദന്‍ എന്നത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന സന്നിധാനന്ദന്റെ പ്രശസ്തി വാക്കുകളാണ് വിവരിക്കാന്‍ സാധിക്കാത്തതായിരുന്നു.ഒരു സമയത്ത് കടന്നു വരികയും എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മുഖ്യധാരയില്‍ നിന്നും പാടേ അപ്രത്യക്ഷനാവുകയും ചെയ്ത ഗായകനാണ് സന്നിധാനന്ദന്‍. ഇപ്പോഴിതാ സന്നി വീണ്ടും മലയാളികളുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

കാര്‍ത്തിക് സുബ്ബരാജ്- ധനുഷ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ജഗമേ തന്തിരത്തിലാണ് സന്നിധാനന്ദന്റെ പുതിയ ഗാനം എത്തിയിരിക്കുന്നത്. ഗാനം ഉതിനോടകം തന്നെ തരംഗമായിരിക്കുകയാണ്. പിസ, ജഗര്‍ത്തണ്ട, പേട്ട തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത കാര്‍ത്തിക്ക് സുബരാജിന്റെ ഏറ്റവും പുതിയ സിനിമ ജഗമേ തന്തിരത്തില്‍ സന്തോഷ് നാരായണന്റെ സംഗീതത്തിലാണ് സന്നിധാനന്ദന്‍ പാടിയത്.

ധനുഷ് ചിത്രത്തില്‍ തരംഗമായി സന്നിധാനന്ദന്റെ ഗാനം; പരിമിതികളെ അതിജീവിച്ച പാട്ടുകാരന്‍
ഞാന്‍ ഇപ്പോഴും പാടുന്നുണ്ടെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അത് അത്ഭുതമാണ്. കുറേ പരിമിതികളിലൂടെയാണ് ഞാന്‍ കടന്നുവന്നത്. കാരണം ചുണ്ടിന്റെ പ്രശ്നങ്ങള്‍, കഷ്ടപ്പാടും , ജീവിതപ്രശ്നങ്ങളും അങ്ങനെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു തന്റെ ജീവിതം എന്നും എന്റെ ശബ്ദത്തെക്കുറിച്ച് പറഞ്ഞത് ചിത്രച്ചേച്ചിയുടെ സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയര്‍ ആന്റണി ചേട്ടനാണ്. ഗായകന്‍ രഞ്ജിത് ഉണ്ണി യാണ് എന്റെ നമ്പര്‍ കൊടുത്തത്. ആന്റണി എന്ന വ്യക്തി മഹാനായ സി ഒ ആന്റോ എന്ന ഗായകന്റെ മകനാണ്. ഈ സിനിമയുടെ പ്രൊഡക്ഷനിലുള്ള ആര്‍പി ബാലസാറിനോട് ആന്റണി ചേട്ടന്‍ എന്നെക്കുറിച്ച് പറഞ്ഞു. അദ്ദേഹം വഴിയാണ് ഞാന്‍ ഈ സിനിമയില്‍ പാടുന്നത്. ആദ്യം മലയാളം വേര്‍ഷനിലാണ് പാടുന്നത്. മലയാളം വേര്‍ഷനില്‍ രണ്ടു പാട്ടുകള്‍ പാടി. തെലുങ്ക് വേര്‍ഷനില്‍ ഒരു പാട്ടും പാടി എന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ പങ്കുവയ്ക്കുകയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News