വാക്സിന്‍ നയം ചോദ്യം ചെയ്ത് ജോണ്‍ബ്രിട്ടാസ് എംപി ; നൂറ് ശതമാനം വാക്‌സിനും കേന്ദ്രം സൗജന്യമായി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യം

കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തിനെതിരെ സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയും പ്രൊഫസര്‍ രാംകുമാറും. നൂറ് ശതമാനം വാക്‌സിനും കേന്ദ്രം സൗജന്യമായി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യം.

സ്വകാര്യ ആശുപത്രികളിലും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യണമെന്നാണ് ആവശ്യം. സ്വകാര്യ ആശുപത്രികള്‍ക്ക് 25 ശതമാനം വാക്‌സിന്‍ നേരിട്ട് വാങ്ങണമെന്ന നയം തിരുത്തണം.

പുതിയ വാക്‌സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്ടിക്കും എന്ന് ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നയം പണക്കാര്‍ക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആരോപിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളില്‍ വളരെ കുറച്ച് വാക്‌സിന്‍ മാത്രമേ കുത്തിവയ്ക്കുന്നുള്ളു എന്നും ഹര്‍ജിയില്‍ പറയുന്നു.

അതിസമ്പന്നര്‍ക്ക് മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന ആവശ്യമാണ് ജോണ്‍ ബ്രിട്ടാസ് എംപിയും പ്രൊഫസര്‍ രാംകുമാറും ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നില്‍ അവതരിപ്പിച്ചിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News