BIG BREAKING…സി കെ ജാനുവിന് ബിജെപി 25 ലക്ഷം രൂപ കൂടി നല്‍കി; പുതിയ വെളിപ്പെടുത്തലുമായി പ്രസീത

കുഴല്‍പ്പണക്കേസില്‍ വീണ്ടും ബിജെപിക്ക് കുരുക്കു മുറുകുന്നു. സി കെ ജാനുവിന് ബിജെപി 25 ലക്ഷം രൂപ കൂടി നല്‍കിയെന്ന പുതിയ വെളിപ്പെടുത്തലുമായി ജെ ആര്‍ പി നേതാവ് പ്രസീത രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്താണ് 25 ലക്ഷം നല്‍കിയത്. ബത്തേരി തിരഞ്ഞടുപ്പ് ഫണ്ട് എന്ന നിലയിലാണ് തുക കൈമാറിയതെന്നും പ്രസീത കൈരളിന്യൂസിനോട് വെളിപ്പെടുത്തി.

25 ലക്ഷം നല്‍കുന്ന കാര്യം കെ സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നു. എവിടെ വച്ച് ആരു പണം കൈമാറി എന്ന് അറിയാമെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താത്തത്.

25 ലക്ഷം കൈമാറിയതിന്റെ വിശദാംശങ്ങള്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയിട്ടുണ്ടെന്നും പ്രസീത കൈരളി ന്യൂസിനോട് വ്യക്തമാക്കി.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന് വെളിപ്പെടുത്തലുമായി ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് മുന്‍പും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം അവര്‍ പുറത്തുവിട്ടിരുന്നു.

തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത വ്യക്തമാക്കിയത്. ഇവര്‍ വരുന്ന കാര്യവും ഹോട്ടലില്‍ എത്തിയെന്നും അറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാര്‍ച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

10 ലക്ഷം സി കെ ജാനുവിന് നല്‍കും മുന്‍പ് പലതവണ സുരേന്ദ്രന്‍ പ്രസീതയെ ഫോണില്‍ വിളിച്ചു. കോള്‍ റെക്കോര്‍ഡുകള്‍ പ്രസീത പരസ്യപ്പെടുത്തി. സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിച്ചു.

ഹോട്ടല്‍ മുറിയുടെ നമ്പര്‍ സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോണ്‍ സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങള്‍ നടന്നത്. ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയിലെത്താന്‍ ആവശ്യപ്പെട്ടു. ഈ മുറിയില്‍ വച്ചാണ് 10 ലക്ഷം കൈമാറിയെതെന്ന് പ്രസീത പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News