ടൂറിസം മേഖലയില്‍ പ്രതിസന്ധി നേരിടുന്നവരെ സംരക്ഷിക്കും, കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തും; മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം മേഖലയില്‍ പ്രതിസന്ധി നേരിടുന്നവരെ സംരക്ഷിക്കുമെന്നും മേഖലയില്‍ കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തുമെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം മേഖല ഉടന്‍ തന്നെ തുറന്ന് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.

ടൂറിസം മേഖലയുടെ നഷ്ടം കണക്കായിട്ടുണ്ട്. ആഭ്യന്തര ടൂറിസം വളര്‍ത്തേണ്ടതുണ്ടെന്നും കെടിഡിസിയില്‍ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകള്‍ ജനകീയമാക്കും. കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉള്‍പ്പടെ കൊണ്ടുവരും. ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News