കോട്ടയത്ത് സര്‍ക്കാര്‍ സ്ഥാപനം എന്ന വ്യാജേന പ്രവര്‍ത്തിച്ച ഓഫീസ് സഹകരണ വകുപ്പ് പൂട്ടിച്ചു

സര്‍ക്കാര്‍ സ്ഥാപനമെന്ന വ്യാജേന ഉദ്യോഗാര്‍ഥികളുടെ കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി അനധികൃത നിയമനം നടത്തിയ സ്ഥാപനം സഹകരണ വകുപ്പും പോലീസും ചേര്‍ന്ന് പൂട്ടിച്ചു. കോട്ടയം കാരാപ്പുഴയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എന്‍ ആര്‍ ഐ ആന്‍ഡ് ആര്‍ ഐ എന്ന സ്ഥാപനം ആണ് പൂട്ടിച്ചത്. ഇവിടെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

കോട്ടയം കാരാപ്പുഴയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എന്‍ ആര്‍ ഐ ആന്‍ഡ് ആര്‍ ഐ എന്ന സ്ഥാപനത്തിലാണ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുകയും സ്ഥാപനം നിയമാനുസൃതമല്ലെന്ന് കണ്ടെത്തുകയും ചെയ്തത്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത എന്‍ ആര്‍ ഐ ആന്‍ഡ് ആര്‍ ഐ എന്ന സര്‍ക്കാര്‍ അംഗീകൃത സഹകരണ സ്ഥാപനത്തിന്റെ കോട്ടയത്തെ ബ്രാഞ്ച് എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫീസില്‍ 15 ഓളം പേര്‍ ജോലി ചെയ്തിരുന്നു. ഇവരില്‍ നിന്നും 3 ലക്ഷം രൂപ വീതം നിയമനത്തിനായി വാങ്ങി ഇരുന്നു. കൂടുതല്‍ പേര്‍ക്കു ജോലി നല്‍കാന്‍ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവും സംഘടിപ്പിച്ചു വരികയായിരുന്നു.

സഹകരണ സ്ഥാപനം എന്ന വ്യാജേന പ്രവര്‍ത്തിച്ചുവന്ന സ്ഥാപനത്തിനെ സംബന്ധിച്ച് സഹകരണ വകുപ്പിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സ്ഥാപനത്തില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തിയത്. നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News