ലൈബ്രറി വീട്ടിലേയ്ക്ക്; വേറിട്ട പാതയില്‍ മുക്കം ഹയര്‍ സെക്കന്ററി സ്‌കൂള്‍

സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികളെ തേടി അവരുടെ വീടുകളിലേക്ക് ചെല്ലും. കോഴിക്കോട് മുക്കം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് വായനാദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.

വായനാദിന വാരാഘോഷവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പരിപാടികള്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് ഇങ്ങനെയൊരു ആശയം ഉയര്‍ന്നു വന്നത്. സ്‌കൂളിലെ അധ്യാപകരും, രക്ഷിതാക്കളും, അനധ്യാപകരും തോളോട് തോള്‍ ചേര്‍ന്നു. അങ്ങനെ ‘വിദ്യാലയ ഗ്രന്ഥശാല വീട്ടിലേക്ക്’ പദ്ധതിക്ക് തുടക്കമായി.

ലിന്റോ ജോസഫ് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഹാഷിമിന്റെ വീട്ടുമുറ്റത്ത് വച്ച് ലൈബറി പുസ്തകം കൈമാറിയായിരുന്നു ഉദ്ഘാടനം. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ വി ഉമ്മര്‍കോയ ഹാജി, കൗണ്‍സിലര്‍ അശ്വതി സനൂജ് , ഹെഡ്മാസ്റ്റര്‍ മനോജ് , പി ടി എ പ്രസിഡന്റ് ഗംഗാധരന്‍, കവിയും നാടക പ്രവര്‍ത്തകനുമായ എം എം സചീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ജ്യോതിലക്ഷ്മി ടീച്ചര്‍, കെ സുധിന എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here