ജില്ലാപഞ്ചായത്ത് അധ്യക്ഷന് യോഗ ദിനചര്യ; യോഗയും വ്യായാമവും മുടക്കാതെ ഡി സുരേഷ് കുമാര്‍

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന് യോഗയും വ്യായാമവും ദിചര്യയുടെ ഭാഗമാണ്. എന്ത് തിരക്കുണ്ടെങ്കിലും യോഗയും വ്യായാമവും മുടക്കില്ല. പ്രദേശത്തെ റണ്ണേഴ്‌സ് ക്ലബ്ബ് എന്ന കൂട്ടായ്മയുടെ യോഗ, വ്യായാമ പരിശീലകന്‍ കൂടിയാണ് സുരേഷ്. ദിവസം ഇരുപതിലേറെ വരുന്ന സംഘത്തിന് സുരേഷ് പരിശീലകനാകും.

ബാലരാമപരും തേമ്പാമുട്ടം റെയില്‍വെ സ്റ്റേഷന് സമീപത്താണ് ഇവരുടെ പതിവ് ഒത്തുചേരല്‍. സുരേഷ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ തിരക്കുകള്‍ കാരണം പതിവ് വ്യായാമം മുടങ്ങുമെന്നായിരുന്ന് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ തിരക്കുകള്‍ എന്തുണ്ടെങ്കിലും പുലര്‍ച്ചെ 5 മണിക്ക് തന്നെ സുരേഷ് പരിശീലനത്ത് എത്തും. ദിനവും അഞ്ചു കിലോമീറ്റര്‍ ഓടും. ശേഷം അരമണിക്കൂര്‍ യോഗയും ഗ്രൗണ്ട് എക്സര്‍സൈസും ചെയ്യും.

ലോക്ഡൗണിന് മുന്‍പുവരെ തന്റെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമായിരുന്നു സുരേഷ് എത്തിയിരുന്നത്. അവധി ദിവസങ്ങളില്‍ വിഴിഞ്ഞത്തെയും കോവളത്തെയും മണലില്‍ ഓടിയുളള കഠിനമായ പരിശീലനവും ഉണ്ട്. വിദ്യാര്‍ഥി സംഘടനാ കാലത്തെ കായിക വിനോദങ്ങളില്‍ തല്‍പരനായിരുന്നു ഡി സുരേഷ് കുമാര്‍. കോളജിനകത്ത് നടന്ന നിരവധി കായിക വിനോദങ്ങളില്‍ സുരേഷ് സജീവമായി പങ്കെടുത്തിട്ടുള്ള അനുഭവം സഹപ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News