ചിയാന്‍ 60 കോബ്രയ്ക്ക് ശേഷം റിലീസ് ചെയ്യും

കോബ്രയും ചിയാന്‍ 60 യും. വിക്രം 25 ലധികം മേക്കോവറുകളില്‍ പ്രത്യക്ഷപ്പെടുന്ന കോബ്ര തീയേറ്ററുകള്‍ തുറന്നാല്‍ ഉടന്‍ തന്നെ റിലീസ് ചെയ്യും.
വിക്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് കോബ്രയും ചിയാന്‍ 60 യും. വിക്രം 25 ലധികം മേക്കോവറുകളില്‍ പ്രത്യക്ഷപ്പെടുന്ന കോബ്ര തീയേറ്ററുകള്‍ തുറന്നാല്‍ ഉടന്‍ തന്നെ റിലീസ് ചെയ്യും. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയില്‍ നായികയാകുന്നത് ശ്രീനിധി ഷെട്ടിയാണ്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയാണിത്.മണിരത്‌നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിന്‍ സെല്‍വനിലും വിക്രം അഭിനയിക്കുന്നുണ്ട്.

ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ ആണ് വിക്രമിന്റെ പൂര്‍ത്തിയാകാനുള്ള മറ്റൊരു ചിത്രം. അതേസമയം വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ‘ചിയാന്‍ 60’ യുടെ ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായതായി അറിയുന്നു. കോബ്രയ്ക്ക് ശേഷമായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക. ബോബി സിംഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിമ്രാന്‍ ആണ് വിക്രമിന്റെ നായികയായി എത്തുന്നത്. കാര്‍ത്തിക് സുബരാജ് സവിധാനം ചെയ്യുന്ന ആറാമത് ചിത്രത്തിലാണ് ബോബി സിംഹ അഭിനയിക്കുന്നത്.

2014 ല്‍ ജിഗാര്‍ദണ്ഡ എന്ന ചിത്രത്തിലൂടെ ബോബി സിംഹയ്ക്ക് ഏറ്റവും വലിയ ബ്രേക്ക് നല്കിയ സംവിധായകനാണ് കര്‍ത്തിക് സുബരാജ്. ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള നാഷണല്‍ അവാര്‍ഡും ബോബി സിംഹയ്ക്ക് ലഭിച്ചു. പിസ, ഇരൈവി, പേട്ട, പുത്തന്‍ പുതു കാലൈ തുടങ്ങിയ കാര്‍ത്തിക് സുബരാജ് ചിത്രങ്ങളിലാണ് ബോബി സിംഹ അഭിനയിച്ചിട്ടുള്ളത്. വാണി ഭോജന്‍ ആണ് ചിയാന്‍ 60 യിലെ മറ്റൊരു നായിക.

സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സിനിമ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് നിര്‍മിക്കുന്നത്.അതേ സമയം ഗൌതം മേനോന്‍ സംവിധാനം നിര്‍വഹിച്ച് വിക്രം നായകനായി വേഷമിട്ട ധ്രുവനച്ചത്തിരം റിലീസിന് തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ പട്ടാള ഏജന്റായിട്ടാണ് വിക്രം ചിത്രത്തിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News