100 ക്രൂ അംഗങ്ങളുമായി ഫിലിം ഷൂട്ട് ചെയ്യാന്‍ അനുമതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

100 ക്രൂ അംഗങ്ങളുമായി ഫിലിം ഷൂട്ട് ചെയ്യാന്‍ അനുമതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ ‘കാെവിഡ് -19’ കാരണം തമിഴ്‌നാട്ടിലും കഴിഞ്ഞ ഒന്നരമാസക്കാലമായി ലോക്ഡൗണ്‍ തുടര്‍ന്നു വരികയാണ്. കഴിഞ്ഞ ചില ദിവസങ്ങളിലായി തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതിനാല്‍ ഗവണ്‍മെന്റ് ചില ഇളവുകള്‍ നല്‍കി.

‘കൊവിഡ് -19’ കാരണം തമിഴ്‌നാട്ടിലും കഴിഞ്ഞ ഒന്നരമാസക്കാലമായി ലോക്ഡൗണ്‍ തുടര്‍ന്നു വരികയാണ്. കഴിഞ്ഞ ചില ദിവസങ്ങളിലായി തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതിനാല്‍ ഗവണ്‍മെന്റ് ചില ഇളവുകള്‍ നല്‍കി. സിനിമ, ടി.വി. പരമ്പരകളുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് നല്‍കിയ ഇളവുകളില്‍ സിനിമ, ടി.വി. പരമ്പരകളുടെ ഷൂട്ടിംഗിന് അനുവാദം നല്‍കിയിട്ടുണ്ട് .

എന്നാല്‍ നൂറു ആളുകള്‍ക്ക് മാത്രമാണ് അനുമതി. ഈ നൂറു പേരും കോവിഡ് ടെസ്റ്റ് ചെയ്തു ‘കൊവിഡ് നെഗറ്റീവ്’ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നുള്ളത് നിര്‍ബന്ധമാണ്. ഈ അറിയിപ്പ് സിനിമാ നിര്‍മ്മാതാക്കളെയും, ടി.വി. പരമ്പര നിര്‍മ്മാതാക്കള്‍ക്കും, നടീ, നടന്മാര്‍ക്കും, ടെക്നീഷ്യന്മാര്‍ക്കും പ്രത്യാശ നല്‍കുന്നുണ്ട്. ഒരുപാട് സിനിമകള്‍ റിലീസിനായി കാത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുവാന്‍ എപ്പോള്‍ അനുവാദം കിട്ടും, എന്ന കാത്തിരിപ്പിലാണ് തിയേറ്റര്‍ ഉടമകളും, സിനിമാ നിര്‍മ്മാതാക്കളും, സിനിമാ ആരാധകരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News